Sunil Chhetri overtakes Lionel Messi in international goals among active players
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍മെഷീന്‍ സുനില്‍ ഛേത്രിക്കു ചരിത്രനേട്ടം. നിലവില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുന്ന താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ള ലോകത്തിലെ രണ്ടാമത്തെ കളിക്കാരനെന്ന അപൂര്‍വ്വ നേട്ടത്തിന് ഛേത്രി അര്‍ഹനായി.